Mon. Jun 24th, 2019

മികവിന്റെ മൂന്ന് ദിനങ്ങള്‍ക്ക് തുടക്കം

സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തില്‍പ്പെടരുതെന്നു ലോക്‌നാഥ് ബെഹറ

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തീല്‍പ്പെടാതെയും ലഹരിമരുന്നിനെ അകറ്റി നിര്‍ത്തിയും നല്ല മനുഷ്യരായി മാറാന്‍ എല്ലാവരു ശ്രദ്ധികത്കണമെനനും ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞു.

സ്വസ്തി ഫൗണ്ടേഷന്‍-മെട്രോ മനോരമ വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടത്തുന്ന അവധിക്കാല ക്യാംപ് മികവിന്റെ മൂന്ന് ദിനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളെ റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കുട്ടികള്‍ പ്രേരിപപിക്കണമെന്നും ഡിജിപി പറഞ്ഞു.

മുന്‍ ഡിജിപി യും സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസ്, മുന്‍ അഡീ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ക്യാംപ് ഡയറക്ടറും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ്, സംവിധായകനും നടനുമായ മധുപാല്‍, ഡോ. ജി വി ഹരി, ജി എല്‍ മുരളീധരന്‍, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, ഡോ. കാര്‍ത്തിക ഗോപന്‍, ഗോകുല്‍ ഗോവിന്ദ്, മനോരമ സര്‍ക്കുലേഷന്‍ വൈസ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി എ തോമസ്, ഡോ. ബാബു മാത്യു, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ചാല്‍സ് ജി ജെ, ദീപു എസ് ജി, മോഹന്‍ പിള്ള, ആദര്‍ശ് പ്രതാപ് എന്നിവര്‍ പങ്കെടുത്തു.

   

കേരള സര്‍വ്വകലാശാല കലാതിലകം കൃഷണ അജിത്തിനെ മുന്‍കലാതിലകം ഡോ.കാര്‍ത്തിക ഗോപന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു ഡിജിപി കുട്ടികളുമായി സംവദിച്ചു. മുന്‍ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ അഢീ ചഫ് സെക്രട്ടറി പി എച്ച് കുര്യന്‍, എന്നിവര്‍ കുട്ടികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കി. ടീം നാരങ്ങാമിഠായി കുട്ടികളുമായി രംഗത്തെത്തി. നാടന്‍ കലാരൂപങ്ങളും അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം ഡോ. ജി വി ഹരി കുട്ടിപ്പാമായി കുട്ടികളുടെ മനസ് കീഴടക്കി. സ്‌നേഹജ്വാല കോര്‍ഗിനേറ്റര്‍ ഹാന്‍ഷി വി വി വിനോദ് കുമാര്‍ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ മാര്‍ഗങങളും കരാട്ടേ പരിശീലനവും നല്‍കി. മുന്‍ ഐ ജി യും സ്വസ്തി ഫൗണ്ടേഷന്‍ ട്രസറ്റിയുമായ എസ് ഗോപിനാഥ ആണ് ക്യാംപ് ഡയറക്ടര്‍. സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ് ക്യാംപ് കോര്‍ഡിനേറ്റര്‍.

  

തലസ്ഥാനത്തെ മികച്ച ബാന്‍ഡികളില്‍ ഴന്നായ ചാപ്‌റ്റേഴസ് ബാന്‍ഡിലെ ഗൗതം, ശ്രീമോന്‍, സനു, ഷാരോണ്‍, റാം, ബാലു, ജാകസണ്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ വമ്പന്‍ പ്രകടനത്തോടെയാണ് ആദ്യദിനം ക്യാംപിനു സമാപനമായത്.

  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!