Tue. Nov 19th, 2019

അടിച്ചുപൊളിച്ചു പാട്ടും ഡാന്‍സും-സമാപനം എ ഹേമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

അവധിക്കാല ക്യാംപിനു സമാപനം

സ്വസ്തി ഫൗണ്ടേഷന്‍-മെട്രോ മനോരമ അവധിക്കാല ക്യംപ് മികവിന്റെ മൂന്നു ദിനങ്ങള്‍ സമാപിച്ചു. പാട്ടും ഡാന്‍സുമായി ആഘോഷ അന്തരീക്ഷമായിരുന്നു മൂന്നാം ദിനം. സൂംബ ഫിറ്റ്‌നസ് ക്‌ളാസ്സോടെ ആരംഭിച്ചു. സൂംബാ പരിശീലകന്‍ ജി ജെ ചാള്‍സിന്റെ നേതൃത്വത്തില്‍ സനു, പ്രസീത എന്നിവരാണ് ക്‌ളാസ്സ് എടുത്തത്.

 

തുടര്‍ന്ന് ഇംഗ്‌ളീഷ് അക്ഷരമാല കൊണ്ടുള്ള കളികളുമായി മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരി എത്തി. പിന്നാലെ പ്രശസ്ത ഇല്ല്യൂഷനിസ്റ്റ് രാജമൂര്‍ത്തി ഓര്‍മ ശക്തി എങ്ങനെ വര്‍ധിപ്പുക്കാം എന്ന വിഷയത്തില്‍ ക്‌ളാസ്സ് എടുത്തു. ഓര്‍മശക്ത ഉയര്‍ത്താനുള്ള കൊച്ചു ടിപ്‌സും അദ്ദേഹം കൂട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.

  

ഉച്ചകഴിഞ്ഞു മന:ശാസ്ത്രജ്ഞന്‍ ഡോ. അരുണ്‍ ബി നായര്‍, ഡോ. മോഹന്‍ റോയി, എന്നിവര്‍ ലൈഫ് ഡിസീസ് എന്ന വിഷയത്തില്‍ ക്‌ളാസ്സ് എടത്തു.

പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായിതമ്പുരാട്ടി  ക്‌ളാസ്സ് എടുക്കുന്നു.

 

തിരുവിതാംകൂര്‍ രാജഭരണകാലത്തെ അനുഭവങ്ങളും ഓര്‍മകളും കുട്ടികളുമയി പങ്കുവച്ചു പൂയം തിരുനാള്‍ ഗൗരി പൂര്‍വതി ബായി. ഇതു കുട്ടികള്‍ക്ക് പഴയമയിലേക്കുള്ള തിരിച്ചു പോക്കായി. കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.

 

 

 

 

 

കേരള സര്‍വകലാശാല കലാതിലകം കൃഷ്ണ 👉അജിത് ക്‌ളാസിക്കല്‍ നൃത്ത അവബോധം എന്ന വിഷയത്തില്‍ ക്‌ളാസ്സ് എടുത്തു.

 

 

 

 

👈ഗായകരായ ജാസി ഗിഫ്റ്റ്, രാജലക്ഷ്മി, അമൃത ജയകുമാര്‍, സൗമ്യ, എന്നിവര്‍ പാട്ടും നൃത്തവുമായി കുട്ടികളെ ആവേശത്തിലാഴ്ത്തി. നടി മഞ്ജു പിള്ളയും നൃത്തവുമായി കുട്ടികളെ ആഹ്‌ളാദത്തിമിര്‍പ്പിലാക്കി.

 

സമാപന സമ്മേളനം ഡി.ജി.പി. എ ഹേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മനോരമ സര്‍ക്കുലേഷന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി എ തോമസ്, ക്യംപ് ഡയറക്ടര്‍ എസ് ഗോപിനാഥ്, ക്യാംപ് കോര്‍ഡിനേറ്ററും സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയുമായ എബി ജോര്‍ജ്, നടി മഞ്ജു പിള്ള, ജി എല്‍ മുരളീധരന്‍, ഡോ. ജി വി ഹരി, ഹാന്‍ഷി വി വി വിനോദ്കുമാര്‍, ജി ജെ ചാള്‍സ്, എസ് ജി ദീപു, ഡോ. യാമിനി തങ്കച്ചി, അനു പ്രവീണ്‍, അഭിരാം കൃഷ്ണന്‍, ഡോ. മേരി ഐപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടികള്‍ക്കായി നല്‍കിയ ഗ്രഹപാഠങ്ങളില്‍ മികച്ച ആശയങ്ങള്‍ തയ്യാറാക്കിയ ആറു കുട്ടികള്‍ക്ക് മുന്‍ ഐ ജി എസ് ഗോപിനാഥ് സമ്മാനങ്ങള്‍ നല്‍കി. നിഷാല്‍ വസിന്‍, ആലു കദഷ്ണ, വാസുദേവ്, ജാതകി, നികേത് ജാന്‍, അനുശ്രീ ദിനേശ്, എന്നിവരാണു സമ്മാനത്തിന് അര്‍ഹരായത്.

 

 

 

 

ട്രാഫിക് ബോധവത്ക്കരണം നല്‍കുന്നതിനായുള്ള മൊബൈല്‍ ട്രാഫിക് ബസും ക്യാംപില്‍ എത്തിച്ചിരുന്നു.  ഇതിന്‍ന്റെ സഹായത്തോടെ കുട്ടികള്‍ക്ക് ട്രാഫിക് ബോധവത്ക്കരണ ക്‌ളാസ്സും നല്‍കി. 👉

 

 

 

 

👈കുട്ടികള്‍ക്കായി ഡോ. അനിത ബാലന്റെ നേതൃത്വത്തില്‍ ഡെന്റല്‍ പരിശോധനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!