Thu. Apr 25th, 2019

മികവിന്റെ മൂന്ന് ദിനങ്ങള്‍

ആഘോഷമായി അവധിക്കാല ക്യാംപ്

സ്വസ്തി ഫൗണേട്ഷന്‍-മെട്രോമ മനോരമ അവധിക്കാല ക്യാംപ് മികവിന്റെ മൂന്ന് ദിനങ്ങളുടെ രണ്ടാം ദിവസത്തില്‍ ആഹ്‌ളാദിച്ച്ദ ആഘോഷിച്ച് കുട്ടികള്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ക്യാംപ ജി ജെ ചാള്‍സിന്റെ സൂംബാ ഫിറ്റ്‌നസ് പരിശീലനത്തോടെയാണ് ആര്‍ംഭിച്ചത്.

  

തുടര്‍ന്ന് നടനും സംവിധായകനുമായ മധുപാല്‍ കുട്ടികളോട് സംവദിച്ചു. പിന്നാലെ നാടന്‍ കളികളും കളിപ്പാട്ടങ്ങളുമായി ഇഞ്ചി മിഠായി ഡയറക്ടര്‍ ടിജു തോമസ് എത്തി. ഇദ്ദേഹം ഓലപ്പീപ്പിയും ഓലപ്പന്തും ഉള്‍പ്പെടെ പണ്ടുള്ള നാടന്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പഠിപ്പിച്ചു. പിന്നാലെ സംഗീത പരിപാടിയുമായി സ്പട്ടിക് ഈവന്റ്‌സ് രംഗത്ത് എത്തി. തോടെ കുട്ടികള്‍ ഇളകിയാര്‍ത്തുല്ലസിച്ചു. കൈയടിച്ചും ആര്‍പ്പുവിളിച്ചും കുട്ടികള്‍ ആഹ്‌ളാദത്തിലായതോടെ മ്യൂസിക് ഗ്രൂപ്പ് സംഘാംഗങ്ങള്‍ക്കും ആവേശമായി. സംഘാംഗങ്ങളായ അവന്തിക പ്രമോദ്, എസ്. ശ്രേയ, അര്‍ജുന്‍, എസ് മീനാക്ഷി, എന്നിവരാണ് സംഗീതപരിപാടിക്ക് നേതൃത്വം നല്‍കിയത്. മുന്‍ ഇെജി എസ് ഗോപിനാഥ് ആണ് ക്യാംപ് ഡയറക്ടര്‍. സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ് ആണ് ക്യാംപ് കോര്‍ഡിനേറ്റര്‍.

  

ഉച്ചയ്ക്ക് ശേഷം ഗവര്‍ണറുടെ എഡിസി ഡോ. അരുള്‍ അര്‍ ബി കൃഷ്ണ കുട്ടികളുമായി സംവദിചചു. തുടര്‍ന്നു പത്ര നിര്‍മാണത്തിന്റെ കഥകളുമായി മലയാള മനോരമ ചീഫ്
റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന്‍ എത്തി. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്നു മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയിലും ഡോ. ജി വി ഹരിയും നാടന്‍പാട്ടുകളും കുട്ടിക്കളികളുമായി ക്യംപിലെത്തി. വൈകിട്ട് മജഷ്യന്‍ അനന്തുവിന്റെ മാജിക്. സ്റ്റുഡിയോ 8 ലെ രാ2േജസ്വരിയുടെ നേതൃത്വത്തില്‍ സംഘിത പരിപാടിയോടെ രണ്ടാം ദിവസത്തെ ക്യംപിന് സമാപനമായി.

ദിവ്യപ്രഭ കണ്ണാശുപത്രി ഡയറക്ടര്‍ ഡോ. ദേവിന്‍ പ്രഭകരന്റെ നേതൃത്വത്തില്‍ കുട്ടികളുടെ നേത്രപരിശോധനയും നടന്നു.

ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ വിദഗധ സംഘവും ക്യംപില്‍ ഉണ്ടായിരുന്നു. ഹോസ്പിറ്റള്‍ ഡയറക്ടര്‍ ഡോ. കെ കെ മനോജന്റെ നേതൃത്വത്തില്‍ ആണ് വൈദ്യപരിശോധന ടീം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!