Tue. Jan 21st, 2020

വീണ്ടെടുക്കാം വെള്ളായണിയെ…

  • കായലിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ പദ്ധതിയുമായി സ്വസ്തി ഫൗണ്ടേഷന്‍
  • വെബ്‌സൈറ്റ് ലോഞ്ച് ജേക്കബ് പുന്നൂസ് ഐ പി എസ് നിര്‍വ്വഹിച്ചു.

അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകമായ വെള്ളായണി കായലിനെ പുനര്‍ജനിപ്പിക്കുവാന്‍ സ്വസ്തി ഫൗണ്ടേഷന്‍ രംഗത്ത്. ജില്ലാ ഭരണകൂടം, കാര്‍ഷിക കോളേജ് വെള്ളായണി, ശാന്തിഗിരി ആശ്രമം, ചെയ്ഞ്ച് കാന്‍ ചേയ്ഞ്ച് ക്‌ളൈമറ്റ് ചെയ്ഞ്ച്, കേരള സംസ്ഥാന തണ്ണീര്‍തട അതോറിറ്റി, കേരള പോലീസ് സീനിയര്‍ ഓഫീസേര്‍സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ തിരുവല്ലം, സി ഐ എം ആര്‍ മുറിഞ്ഞപാലം, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ തിരുവനന്തപുരം, മെട്രോ മനോരമ, റെഡ് എഫ് എം, ദിവ്യപ്രഭാകണ്ണാശുപത്രി, എസ് എന്‍ യുണൈറ്റഡ് മിഷന്‍, തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സ്വസ്തി ഫൗണ്ടേഷനോടൊപ്പം ഈ മഹനീയ സംരംഭത്തിന് കൈകോര്‍ക്കുന്നു.

ശാന്തിഗിരി ഓര്‍ഗനൈസിഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍, റിവൈവ് വെള്ളായണിയുടെ വെബ്‌സൈറ്റ് ലോഞ്ച് സ്വസതി ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ഡി ജി പി യുമായ ജേക്കബ് പുന്നൂസ് ഐ പി എസ് നിര്‍വ്വഹിച്ചു.

റിവൈവ് വെള്ളായണി പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം മുന്‍ അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ നിര്‍വ്വഹിച്ചു.

തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ വച്ച് നടന്ന യോഗത്തില്‍. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. മാത്യുസ് ചക്കാലക്കല്‍, സി ഐ എം ആര്‍ ഡയറക്ടറും ഫൗണ്ടറുമായ ഫാ. ഫെലിക്‌സ്, സ്വസ്്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ ഐ ജിയുമായ എസ് ഗോപിനാഥ്്, അസി. കളക്ടര്‍ ജി പ്രിയങ്ക, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, പദ്മശ്രീ ഡോ. ജി ശങ്കര്‍, തിരുവനന്തപുരം ഐ എം എ പ്രസിഡന്റ് ഡോ. അനുപമ ആര്‍, കാര്‍ഷിക കോളേജ് അസി. പ്രൊഫ. ഡോ. അലന്‍ തോമസ്, നാച്ചുറല്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോട്, മാഹീന്‍ ഹസ്സന്‍, സി ഐ എം ആര്‍ അസി. ഡയറക്ടര്‍ സിസ്റ്റര്‍ എലൈസ്, റെഡ് എഫ് എം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പാര്‍വ്വതി നായര്‍, സ്വസ്തി ഫൗണ്ടേഷന്‍ ട്രഷറര്‍ ഗോകുല്‍ ഗോവിന്ദ്, ട്രസ്റ്റി ആര്‍ ഹരികൃഷണന്‍, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ചാല്‍സ് ജി ജെ, രാജശേഖര്‍ എ, ദീപു എസ് ജി, ആദര്‍ഷ് പ്രതാപ്, മോഹന്‍ പിള്ള, എന്നിവര്‍ പങ്കെടുത്തു.

റിവൈവ് വെള്ളായണി എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുത്. ഇതിന്റെ മുഖ്യ പ്രിന്‍സിപ്പള്‍ ഇന്‍വസ്റ്റിഗേറ്റര്‍ സ്വസ്തി ഫൗണ്ടേഷനിലെ ആദര്‍ശ് പ്രതാപാണ്. റാംസര്‍ കണ്‍വെന്‍ഷന്‍ നടത്തിയ തണ്ണീര്‍ തടങ്ങളുടെ അന്താരാഷ്ട്രതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാമതായ വ്യക്തികൂടിയാണ് ആദര്‍ശ്.

ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടത്താനുദ്ദേശിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയില്‍. ജൈവവൈവിധ്യ ഫോട്ടോ രജിസ്റ്റര്‍ നിര്‍മ്മാണം, കുളവാഴയില്‍ നിന്നും പായലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായുള്ള വര്‍ക്ക്‌ഷോപ്പ്, കായലിന്റെ പതനത്തില്‍ ആരോഗ്യപരമായി ബാധിക്കപ്പെട്ട സമീപവാസികളുടെ ആരോഗ്യ പരിരക്ഷ ക്യാമ്പും, വെള്ളായണി തടാകത്തെ ഒരു റാംസര്‍ അംഗീകൃത സൈറ്റായി മാറ്റുതിനുള്ള വിവരശേഖരണം, ബോധവത്ക്കരണ പരിപാടികള്‍ മുതലായവയും നടത്തുന്നുണ്ട്.

രണ്ടാം ഘട്ടമെന്നനിലയില്‍ കുളവാഴയും പായലും നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായിരിക്കും. മാറ്റ്‌പ്രോപ്പ് ടെക്‌നിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടറും റിവൈവ് വെള്ളായണിയുടെ റിസോര്‍സ് പെഴ്‌സണുമായ ദിപക് മോഹന്‍ ആണ് ഇതിന്റെ ചുമതല.

ഈ പദ്ധതിയുടെ പ്രോജക്ട് അസ്സോസിയേറ്റ്സ് എന്‍ വി അജിത്, മോഹന്‍ പിള്ള, ദീപു എസ്് ജി എന്നിവരാണ്. മാലിന്യമുക്തമാക്കി ഈ തടാകത്തിനെ പൂര്‍ണ്ണമായും പരിശുദ്ധിയും രൂപഭംഗിയും വീണ്ടെടുത്ത് കാത്തുസൂക്ഷിക്കുന്ന വിധം നടപടികളും ഈ പ്രോജക്ടിന്റെ ഭാഗമായി കൈക്കൊളളുന്നതാണ്.

ഇതിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി തണ്ണീര്‍തട ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തുന്നതുമാണ്.

വെള്ളായണി ശുദ്ധജലതടാകത്തിന്റെ സുസ്ഥിര സൗന്ദ്യര്യ വത്ക്കരണത്തിന്റെ പൂര്‍ണ്ണ ചുമതല പദ്മശ്രീ ഡോ. ജി ശങ്കറിന്റെ നേതൃതത്തില്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് നിര്‍വ്വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക :

www.revivevellayani.com
www.revivevellayani.com/contest/
www.revivevellayani.com/news/

വെള്ളായണി കായല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!