Tue. Oct 22nd, 2019

കാന്‍സറിനെക്കാള്‍ ഭയാനകം വര്‍ഗീയതയെന്ന മനോരോഗം : ഡോ. പി.എ.ഫസല്‍ ഗഫൂര്‍

സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന മഹാരോഗത്തെക്കാളും ഭയാനകമാണ് വര്‍ഗ്ഗീയതയെന്ന മാനസിക രോഗമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. ലോക സ്തനാര്‍ബുദ മാസാത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള പിങ്ക് മാസാചരണ പരിപാടിയുടെ സമാപനമായ ഒക്‌ടോബര്‍ 28 ലെ പിങ്ക് ദിനത്തിന്റെ പ്രഖ്യാപന സമ്മേളനം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെ പടപൊരുതുന്ന മലായള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌നേഹതാളം കൂട്ടായ്മ ലോകത്തിനാകെ മാതൃകയാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. സ്തനാര്‍ബുദ ക്യാന്‍സര്‍ തടയാവുന്നതാണ് അതിന് ബോധവത്ക്കരണ പരിപാടികളിലൂടെ സമൂഹത്തെ ഒട്ടാകെ ബോധവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ ബോധവത്ക്കരണം നടക്കുന്നതോടൊപ്പം തന്നെ സമൂഹത്തിനെ വിഭജിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതയെന്ന മാനസ്സികരോഗത്തിനെതിരെയും ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയാണ് സമൂഹത്തിന് ആവശ്യം. സ്‌നേഹതാളം എന്ന കൂട്ടായ്മ ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സ്‌നേഹതാളം കൂട്ടായ്മയ്ക്ക് സാമൂഹിക പരിവര്‍ത്തനത്തിനുതകുന്ന ഒട്ടേറേ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും. അതിന് എം.ഇ.എസിന്റെ എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

യോഗത്തില്‍ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ മാത്യുസ് ചക്കാലക്കള്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പള്‍ ഡോ.ജി.കിഷോര്‍, ഫാദര്‍ ചാക്കോ പുതുകുളം, ഡോ.ദേവിന്‍ പ്രഭാകര്‍, അലക്‌സ് ഫെര്‍ണാണ്ടസ്, എ. രാജേശേഖരന്‍, ശിവകാമി, ക്യോഷി വിനോദ് കുമാര്‍ വി വി, എബി ജോര്‍ജ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ആര്‍.എസ്, എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് നദീര്‍ കടയറ, ചാല്‍സ് ജി.ജെ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!