Sun. Aug 18th, 2019

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം – ഡോ.രേഖ എ നായര്‍

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം എന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ പറഞ്ഞു. മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും പി എം എസ് ഡന്റല്‍ കോളേജിന്റെയും നേതൃത്വത്തില്‍ നടന്ന സ്‌നേഹതാളം ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപുറമേ, വൈദ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്വസ്തി ഫൗണ്ടേഷന്‍ പോലുള്ള സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ രോഗനിര്‍ണ്ണയം നടത്തി, രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് സമയനഷ്ടം കൂടാതെ ചികിത്സ ലഭ്യമാക്കുകയും വേണമെന്ന് ഡോക്ടര്‍ രേഖ എ നായര്‍ പറഞ്ഞു.

പി എം എസ് ഡന്റല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.എന്‍ ഒ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാള മനോരമ സര്‍ക്കുലേഷന്‍ ഡപ്പ്യൂട്ടി ജനറല്‍ മനേജര്‍ സി.എ. തോമസ്, ഡോ.ബാബു മാത്യു, ഡോ.ചന്ദ്രമോഹന്‍, ഡോ.കലാവതി, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, പി എം എസ് കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ. സുധീപ് എസ്, പ്രൊഫ.ഡോ. അന്ന പി ജോസഫ്, പ്രൊഫ. ഡോ. അമ്പിളി, ഡോ.രജ്ഞന രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഡോ.ബാബു മാത്യുവിന്റെയും ഡോ.ചന്ദ്രമോഹന്റെയും ഡോ.അമ്പിളി ആര്‍ ന്റെയും നേതധത്വത്തില്‍ ബോധവത്ക്കരണ ക്‌ളാസ്സ് നടന്നു. ഡോ. കലാവതിയുടെയും ഡോ. രജ്ഞന രവീന്ദ്രന്റെയും നേതൃത്വത്തില്‍ ക്യാമ്പും നടക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!