Fri. Mar 22nd, 2019

സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ‘സ്‌നേഹസാഗരം’ കൊല്ലം ജില്ലയില്‍

12.12.2018
തിരുവനന്തപുരം

പ്രളയ ദുരിതാശ്വാസ മേഖലയില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം സ്വസ്തി ഫൗണ്ടേഷന്റെയും, ക്യു.എസ്.എസ്.എസിന്റെയും, മലയാള മനോരമ കൊല്ലവും ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊല്ലം ജില്ലയുടെയും കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്റെയും നേതൃത്വത്തിലെ കൂട്ടായ്മ ഏറ്റെടുക്കുന്നു.
ദിവ്യപ്രഭ കണ്ണാശുപത്രി, ജ്യോതിദേവ് ഡയബറ്റിക് സെന്ററര്‍, തിരു. മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം മെഡിക്കല്‍കോളേജ്, ജി.ജി ഹോസ്പിറ്റല്‍, എസ്.എന്‍. യുണൈറ്റഡ് മിഷന്‍, പി.എം.എസ് ഡെന്റല്‍ കോളേജ്, ഗവ.റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒപ്താല്‍മോളജി, ഗവ.ഡെന്റല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ‘സ്‌നേഹസാഗരം’ എന്ന പദ്ധതി.
കാര്‍ഡിയോളജി, ഓണ്‍കോളജി, ഡയബറ്റോളജി, പ്‌ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക്, ഡെന്റല്‍, ഡെര്‍മെറ്റോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിയാക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ഇ.എന്‍.ടി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലായി സ്വസ്തി ഫൗണ്ടേഷനിലെ പ്രഗത്ഭരായ 40 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ഡിസംബര്‍ 16-ാം തീയതി ഞായറാഴ്ച രാവിലെ 9.30. മണിക്ക് കൊല്ലം ഫാത്തിമ റോഡിലെ കര്‍മ്മല റാണി ട്രൈനിംഗ് സെന്ററില്‍ നടക്കുന്ന ഈ പ്രോജക്ടിന്റെ ആദ്യ ക്യാമ്പില്‍ വച്ച് ഇവര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യും.
വാടി, പള്ളിത്തോട്ടം, മുദാക്കര, നിണ്ടകര, മാവേലിക്കര, ഇരവിപുരം, ശക്തി കുളങ്ങര, എന്നിവിടങ്ങളിലെ 500-ല്‍ പരം മത്സത്തൊഴിലാളികളാണ് ദൈവദൂതരെപ്പോ ലെ, യാതൊരു പ്രതിഭലവും ആഗ്രഹിക്കാതെ സഹായഹസ്തങ്ങളുമാ യി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നത്. ഇവരുടെ സഹായത്താല്‍ പതിനായിരക്ക ണക്കിന് ആളുകളെയാണ് രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *