Tue. Nov 19th, 2019

കാന്‍സര്‍ രോഗത്തിനെതിരെ പടപൊരുതുവാന്‍ ആദ്യപടിബോധവത്ക്കരണം -ഡോ. ബാബു മാത്യു

12.01.2019
തിരുവനന്തപുരം

കാന്‍സര്‍ രോഗത്തിനെതിരെ പടപൊരുതുവാന്‍ ബോധവത്ക്കരണമാണ് ആദ്യപടിയെന്ന് സ്വസ്തി സൗഖ്യയുടെ എക്‌സിക്യൂട്ടീവ് അംഗവും ആര്‍ സി സിയിലെ റിട്ട പ്രൊഫസര്‍ കൂടിയായ ഡോ. ബാബു മാത്യു പറഞ്ഞു. കൊടുങ്ങാനൂര്‍ ഭാരതീയവിദ്യഭവന്‍ സ്‌കൂളിലെ സ്‌നേഹതാളം സൗജന്യ കാന്‍സര്‍ പരിശോധനയും നേതൃരോഗ പരിശോധനയുടെ ക്യാമ്പും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗത്തെഭയപ്പെടുകയല്ലധൈര്യപൂര്‍വ്വംമനസാന്നിദ്ധ്യം കൈവിടാതെ നേരിടുകയാണ് ചെയ്യേത്.  ഈ യുദ്ധത്തിലാണ് സ്വസ്തി ഫൗേഷന്റെയും
മലയാള മനോരമയുടെയും പ്രസക്തി യെന്നും അദ്ദേഹം പറഞ്ഞു.

സ്വസ്തി ഫൗേഷന്റെയും മലയാള മനോരമയുടെയും സമൂഹത്തില്‍ നന്മപകരുന്ന
സ്‌നേഹതാളത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യഭവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സുനില്‍ ചാക്കോ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.  ആരോഗ്യമുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമേ സമൂഹത്തില്‍ പുരോഗതിയുണ്ടാക്കുവാന്‍ കഴിയുകയുള്ളൂ എന്നും സുനില്‍ ചാക്കോ പറഞ്ഞു.

യോഗത്തില്‍ ഡോ. കലാവതി, സ്വസ്തി ഫൗേഷന്‍ ട്രസ്റ്റി വി കാര്‍ത്തിയായനി,സ്‌കൂള്‍ മാനേജര്‍ ടൈറ്റസ് ഫിലിപ്, വട്ടിയൂര്‍ക്കാവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, വൈസ് പ്രിന്‍സിപ്പള്‍ ഉമ മഹേശ്വരി, സിന്ദു, അരുണ്‍, ശ്രീലേഖ, ഡോക്ടര്‍മാരായ ഡോ. അല്‍ഫോന്‍സ, ഡോ. സൗമ്യ ആര്‍ പോറ്റി, ഡോ. അഞ്ജലി സുബ്രമണി, ഡോ. ഗോപിക, ഡോ. ആന്‍സി, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!