Fri. Jul 19th, 2019

യഥാസമയ നിര്‍ണ്ണയം കാന്‍സറിനെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കും-എസ് ഗോപിനാഥ് ഐ പി എസ്‌

യഥാസമയ നിര്‍ണ്ണയം കാന്‍സറിനെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കും എന്ന് മുന്‍ ഐ ജി യും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ് ഐ പി എസ്‌ പറഞ്ഞു. കാന്‍സറിനെക്കുറിച്ചുള്ള സന്ദേശം സ്‌നേഹതാളം പോലുള്ള ക്യാമ്പിലൂടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കന്നതില്‍ ജനങ്ങളിലേക്ക് അതിന്റെ സ്‌ന്ദേശം എത്തുകയും അതിലൂടെ കാന്‍സറിനെ ചെറുത്തു നിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടത്തി വരുന്ന സ്‌നേഹതാളം സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് പേരൂര്‍ക്കട ഫ്രീമെന്‍സ് ക്‌ളബ്ബില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഓരോരുത്തരും ബ്രാന്റ് അംബാസിഡര്‍മാരായി മാറി ഇതിന്റെ സന്ദേശം ഓരോരുത്തരിലും എത്തിക്കണമെന്നും എസ് ഗോപിനാഥ് ഐ പി എസ്‌ പറഞ്ഞു.

ഡോ. ബാബുമാത്യുവിന്റെയും ഡോ. കലാവതിയുടെയും നേതൃത്വത്തില്‍ ബോധവത്ക്കരണ ക്‌ളാസ്സിനു ശേഷം ക്യാമ്പ് ആരംഭിച്ചു.

ഫ്രീമെന്‍സ് ക്‌ളബ്ബ് പ്രസിഡന്റ് ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ബാബു മാത്യു, ഡോ. കലാവതി, ഗോകുല്‍ ഗോവിന്ദ്, ഡോ. അഞ്ജലി സുബ്രമണി, ഡോ. കാര്‍ത്തിക എസ് ആര്‍, ഡോ. ബിന്‍സി ചന്ദ്രന്‍, ഡോ. വി വി കരുണാകരന്‍, കെ വിജയസേനന്‍, സുദര്‍ശന കുമാര്‍, രാജു ചെറിയാന്‍, ശ്രീകുമാര്‍, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!