Sun. Aug 18th, 2019

ലോക കാന്‍സര്‍ ദിനം ആചരിച്ചു

04.02.2019
തിരുവനന്തപുരം

  • ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഉത്ഘാടനം ചെയ്തു.
  • ബോധവത്ക്കരണ സെമിനാറില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ദന്‍ ഡോ. എം വി പിള്ള

ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിട്ട് നില്‍ക്കുവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പും ക്‌ളാസ്സും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാന്‍സറിനെതിരെ പടപൊരുതുവാന്‍ എല്ലാരീതിയിലും നമ്മല്‍ സജ്ജരായിരിക്കേണ്ടതാണെും മന്ത്രി പറഞ്ഞു. കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷനും പൊതുജനങ്ങള്‍ക്കുംവേണ്ടി ഇിവിടെ നടത്തിയ ക്യാമ്പ് വളരെയധികം പ്രാധാന്യം അര്‍ഹിക്കുകയാണെും ഇത് ഉള്‍ക്കൊള്ളാന്‍ എല്ലാപേരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കാന്‍സറിനെതിരെ പടപൊരുതുവാന്‍ സ്വസ്തി ഫൗണ്ടേഷന്‍, മെട്രോ മനോരമ,  കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, ജ്യോതീസ് സെന്‍ട്രല്‍ സ്‌കൂള്‍, ഐ എം എ ട്രിവാന്‍ട്രം ജില്ല ഘടകം എന്നിവര്‍ കൈ കോര്‍ത്തത് ഒരു നല്ല സൂചനയാണെും കെ കെ ഷൈലജ പറഞ്ഞു.

പ്രളയത്തെ നേരിട്ടതുപോലെ കാന്‍സറിനെ പ്രതിരോധിക്കണമെന്ന് ഡോ. എം. വി പിള്ള പറഞ്ഞു. പ്രളയത്തെ ഒറ്റകെട്ടായി നേരിട്ട കേരള ജനത കാന്‍സറിനെതിരെയും പൊരുതാന്‍ ഇതേ കരുത്തു കാണിക്കണമെന്നും പ്രശസ്ത കാന്‍സര്‍ സികിത്സാ വിദഗ്ധന്‍ ഡോ. എം വി പിള്ള പറഞ്ഞു. മുളയിലെ നുള്ളക്കളയണം കാന്‍സറിനെ പൂര്‍ണമായി തുടച്ചു നീക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

യോഗത്തില്‍ കെ പി ഒ എ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി ജി പി ജേക്കബ് പുൂസ് ഐ പി എസ്, മുന്‍ ഐ ജിയും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ് ഐ പി എസ്, സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ ഐ പി എസ്, ജ്യോതീഷ് സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിഷ് ചന്ദ്രന്‍, കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ഡി. കെ പ്രിഥ്വിരാജ്, ജില്ല സെക്രട്ടറി അനില്‍ കുമാര്‍, കെ പി എസ് ഒ എ പ്രസിഡന്റ് കെ ഇ ബൈജു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ആര്‍ സി സിയിലെ മുന്‍ പ്രൊഫ. ഡോ. ബാബു മാത്യു, ഡന്റല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. അനിത ബാലന്‍, ആര്‍ സി സി അഡ്വീ. പ്രൊഫ. ഡോ. കെ ചന്ദ്രമോഹന്‍, ഡോ. ആര്‍ സി ശ്രീകുമാര്‍, ഡോ. കലാവതി എം സി, തിരുവനന്തപുരം ഐ എം എ പ്രസിഡന്റ് ഡോ. അനുപമ ആര്‍, ഡോ. ദേവിന്‍ പ്രഭാകര്‍, ഡോ പ്രേംലാല്‍ എ പി, ഡോ. ഫിറോസ് അഹമ്മദ് ഖാന്‍ ഡോ. സോണിയ ഫിറോസ്, ഡോ. എലിസബത്ത് നീന, ഡോ. ചാന്‍സി, ഡോ. രഞ്ജന രവീന്ദ്രന്‍, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, ട്രഷറര്‍ ഗോകുല്‍ ഗോവിന്ദ്, ട്രസ്റ്റി അഡ്വ. ഡിംപിള്‍ മോഹന്‍, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ചാള്‍സ് ജി ജെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!