Mon. May 20th, 2019

സ്ത്രീ സുരക്ഷ ഉറപ്പാക്കി സ്‌നേഹജ്വാല ആപ്പ്

സ്ത്രീ സുരക്ഷ എാറ്റവും പ്രാധാന്യം കല്പിക്കു അതിനൂതനമായ ഒരു മൊബൈല്‍ ആപ്പ്‌ളിക്കേഷനാണ് സ്‌നേഹജ്വാല ആപ്പ് എന്ന് ലോകനാഥ് ബെഹറ. സ്വസ്തി ഫൗണ്ടേഷന്‍, കേരള പോലീസ് സീനിയര്‍ ഓഫീസേര്‍സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, എല്‍ എന്‍ സി പി ഇ, ജ്യോതീസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍സ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടെ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ യാണ് സ്‌നേഹജ്വാല ആപ്പ് രൂപവത്കരിച്ചത്.

കേരള പോലീസിന്റെ സഹകരണത്തോടുകൂടി സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി രൂപകത്പന ചെയ്ത ആപ്പ് പാനിക് ബട്ടണില്‍ അമര്‍ത്തി 112 ല്‍ വിളിച്ച് ഉത്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. ബട്ടണില്‍ അമര്‍ത്തുന്നത് കൊണ്ട് തത്സമയം നില്‍കുന്ന സ്ഥാനം ഉത്‌പ്പെടെ ഒറ്റയടിക്ക് അറിയാവുന്ന തരത്തില്‍ രൂപവത്കരണം ചെയ്തതാണ് സ്‌നേഹജ്വാല ആപ്പ്. സ്വന്തം ഭവനത്തിലേക്കും തല്‍സമയം തന്നെ വിവരം അറിയിക്കാന്‍ സാധിക്കുമെന്നുള്ളതാണ് ഈ ആപ്പിന്റെ പ്രത്യേകത. കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും മെബൈലില്‍ നി്ന്ന് ഈ ആപ്പ്‌ളിക്കേഷന്‍ ഡൗണ്‍ലോട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഡി ജി പിയും, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പൂന്നൂസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നവ കേരള കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്, സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ സുരേന്ദ്രന്‍, മുന്‍ ഐ ജിയും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ് ഐ പി എസ്, മഞ്ജു പിള്ള, സുബി സുരേഷ്, രാജലക്ഷ്മി, ദീപ്തി വിധു, രാജമൂര്‍ത്തി, കെ ബി ശശികുമാര്‍, പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരായ ആനന്ദ് ഡി, സാബു ബി എസ്, ജ്യോതിഷ് ചന്ദ്രന്‍, ബിജു ചെറിയാന്‍, എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പള്‍ ഡോ. ജി കിഷോര്‍, വിമന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. വിജയലക്ഷ്മി, ഡോ. അനുപമ ആര്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി അനില്‍ കുമാര്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പെഴ്‌സണ്‍ ശ്യാമിലി ശശികുമാര്‍, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ചാല്‍സ് ജി ജെ, അഡ്വ ഡിംമ്പിള്‍ മോഹന്‍, ഗോകുല്‍ ഗോവിന്ദ്, ഡോ. ജി എല്‍ മുരളീധരന്‍, ആര്‍ ഹരികൃഷ്ണന്‍, എന്‍ വി അജിത്, ഗോപിക, ശ്രീജ എം. എ, എബി ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വസ്തി ഫൗണ്ടേഷന്‍ ഐ റ്റി വിഭാഗമാണ് സ്‌നേഹജ്വാല ആപ്പിന് രൂപകല്പന ചെയ്തത്. സഞ്ജയകുമാര്‍, മോഹന്‍ പിള്ള, ആദര്‍ശ് പ്രതാപ്, ആരിഫ് സമീര്‍ എന്‍, ഉദയ് കുമാര്‍ എന്നിവരടങ്ങിയടീമാണ്.

  • മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

https://play.google.com/store/apps/details?id=com.app.snehajwala&hl=en

  • മൊബൈല്‍ ആപ്പ് ആപ്പിള്‍ ഐ ഫോണിലെ WPA സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

https://www.pwastore.com/details/snehajwala

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!