Fri. Mar 22nd, 2019

സ്‌നേഹജ്വാലക്ക് മൊബൈല്‍ ആപ്പ്

05.03.2019
തിരുവനന്തപുരം

  • സ്ത്രീകള്‍ക്കു സ്വയം പ്രതിരോധത്തിനു പരിശീലനം ലഭ്യമാക്കുന്നു സ്‌നേഹജ്വാല

സ്ത്രീകള്‍ക്കു സ്വയം പ്രതിരോധത്തിനുള്ള അടിസ്ഥാന പരിശീലനം ലഭ്യമാകുന്ന സ്‌നേഹജ്വാല ആതിന്റെ ഭാഗമായി മൊബൈല്‍ ആപ്പും തയ്യാറാക്കി. സ്വസ്തി ഫൗണ്ടേഷനും കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസ്സോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരരള യൂണിവേഴ്‌സിറ്റി യൂണിയന്‍, എല്‍ എന്‍ സി പി ഇ, ജ്യോതീസ് വിദ്യാഭ്യാസ ഗ്രൂപ്പ്, യുണൈറ്റഡ് ഷിറ്റോറ്യു കരാട്ടേ അസ്സോസിയേഷന്‍, എന്നിവര്‍ ചേര്‍ന്നു രൂപം നലകിയ ആപ്പ്‌ളിക്കേഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

സ്ത്രീ ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ സ്‌നേഹജ്വാല ആപ്പ് ഉവയോഗപ്രദമാകും. ആപത്ഘട്ടങ്ങളില്‍ ബട്ടണ്‍ ആമര്‍ത്തുമ്പോള്‍ പോലീസ് എമര്‍ന്‍െസി സെല്ലിലേക്കു തന്റെ ലൊക്കേഷന്‍ അറിയിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പിന്റെ നിര്‍മിതി.
വിമന്‍സ് കോളേജില്‍ ഇന്നു രാവിലെ 10നു മുന്‍ ഡിജിപിയും സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ സ്‌നേഹജ്വാല ആപ്പ് സ്ത്രീ സമൂഹത്തിനായി സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *