Tue. Nov 19th, 2019

സ്‌നേഹജ്വാല നിലമേല്‍ എന്‍ എസ് എസ് കോളേജില്‍

13.03.2019
കൊല്ലം

ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി നിലമേല്‍ എന്‍ എസ് എസ് കോളേജില്‍ സ്‌നേഹജ്വാല സംഘടിപ്പിച്ചു. സ്വസ്തി ഫൗണ്ടേഷന്‍, സായി എല്‍ എന്‍ സി പി ഇ, യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, മെട്രോ മനോരമ, മനോരമ വീക്കിലി, കേരള പോലീസ് സീനിയര്‍ ഓഫീസേര്‍സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് കേരളമൊട്ടാകെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സെല്‍ഫ് ഡിഫന്‍സിന്റെ ഭാഗമായാണ് എന്‍ എസ് എസ് കോളേജിലും സ്‌നേഹജ്വാല സംഘടിപ്പിച്ചത്.

നിലമേല്‍ എന്‍ എസ് എസ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് മുന്‍ ഐ ജി യും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ് ഐ പി എസ് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പള്‍ കെ ആര്‍ മധുസൂദനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, സ്‌നേഹജ്വാല കോര്‍ഡിനേറ്റര്‍ ഹാന്‍ഷി വി വി വിനോദ്കുമാര്‍, സൂമ്പ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ ജി ജെ ചാല്‍സ്, എസ് ജി ദീപു, മോഹന്‍ പിള്ള, അദര്‍ശ് പ്രതാപ്, എന്‍ ആരിഫ് സമീര്‍, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ആര്‍ അമ്പിക ദേവി, കണ്‍വീനര്‍ ഡോ. എസ് ബീന, പി റ്റി എ സെക്രട്ടറി ശ്യാംകുമാര്‍, ബോട്ടണി എച്ച് ഒ ഡി ഗീത ആര്‍ നായര്‍, കോളേജ് വിദ്യാര്‍ത്ഥികളായ ആര്‍ എസ് റഫ്‌ന, ആര്‍ച്ച ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങുകള്‍ക്ക് ശേഷം സ്‌നേഹജ്വാല കോര്‍ഡിനേറ്റര്‍ ഹാന്‍ഷി വി വി വിനോദ് കുമാറിന്റെ കരാട്ടേയുടെ ക്‌ളാസ്സും ശേഷം ജി ജെ ചാല്‍സിന്റെ സൂമ്പ ഫിറ്റ്‌നസ് ക്‌ളാസ്സും നടന്നു.

Karate Session
Zumba Fitness

 

 

 

 

 

 

 

 

സ്‌നേഹജ്വാല പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ആപ്പിന്റെ ഉപയോഗത്തെപ്പറ്റിയും അപത് ഘട്ടങ്ങളില്‍ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നതിനെപ്പറ്റി മോഹന്‍ പിള്ള ക്‌ളാസ്സ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!