Fri. Mar 22nd, 2019

തെളിഞ്ഞു, സ്‌നേഹജ്വാല

09.03.2019
തിരുവനന്തപുരം

  • നഗരത്തിനു മറക്കാനാവാത്ത കലാ സന്ധ്യയായി വര്‍ണാഭമായ മെഗാ ഷോ

സ്വസ്തിഫൗണ്ടേഷന്‍ ജ്യോതീസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷന്‍സ്, പിള്ള അസ്സോസിയേറ്റ്സ്, പ്രൈം ബില്‍ഡേഴ്സ് എന്നിവരുമായി ചേര്‍ന്ന് മെട്രോ മനോരമ

സ്‌നേഹജ്വാല തെളിഞ്ഞു. വ്യസനവും കണ്ണീരുമായി ഇനിയാരും ഒറ്റയ്ക്കല്ലെന്നും കരുതലായി തങ്ങളുണ്ടെന്നും പ്രഖ്യാപിച്ചാണ് സ്വസ്തി ഫൗണ്ടേഷന്റെ സ്‌നേഹജ്വാല പദ്ധതിക്കു വനിതാദിനത്തില്‍ തുടക്കമായത്. വഴുതക്കാട് വിമന്‍സ് കോളേജ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ വര്‍ണാഭമായ മെഗാഷോ നഗരത്തിനു മറക്കാനാകാത്ത കലാസന്ധ്യയായി മാറി.

പുല്‍വാമയില്‍ കൊല്ലപ്പെട്ട വീരസൈനികര്‍ക്കു ഗാനാഞ്ജലി അര്‍പ്പിച്ച് എം ജി ശ്രീകുമാറാണ് പരിപാടികള്‍്ക്ക് തുടക്കം കുറിച്ചത്. എല്ലാ മലയാളികളുടെയുംജീവിതത്തില്‍ എാറെ സ്വാധിനം ചെലുത്തിയ വനിത സ്വന്തം അമ്മയായിരിക്കുമെന്ന് ആദ്ദേഹം പറഞ്ഞു. അമ്മയ്ക്കായി ആദ്ദേഹം പാടിയപ്പോള്‍ സദസ്സിലെ അമ്മ മനസ്സുകള്‍ തേങ്ങി. തന്റെ ശ്രദ്ദേയമായ ഗാനങ്ങളും ശ്രീകുമാര്‍ ആലപിച്ചു. പിന്നണി ഗായകരായ വിധുപ്രതാപ്, ജ്യേുത്സന, രാജലക്ഷ്മി, അപര്‍ണ രാജീവ്, അമൃത ജയകുമാര്‍, സൗമ്യ എന്നിവര്‍ മലയാളി മറക്കാത്ത നിത്യഹരിതഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചു.

 

 

എം ജി ശ്രീകുമാര്‍             മെഗാഷോയില്‍

  

പാട്ടിലും നൃത്തത്തിലും കോമഡിയിലും മിടുക്കു കാട്ടിയ പട്ടം സി ഐ എം ആറിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സദസ്സിന്റെ കൈയടി വാങ്ങി. ചലച്ചിത്രതാരങ്ങളായ മഞ്ജുപിള്ള, സുബി സുരേഷ്, നസീര്‍ സങ്ക്രാന്തി, തുടങ്ങിയവരുടെ കോമഡി സ്‌കിറ്റികള്‍ ചിരിപടര്‍ത്തി.

മുന്‍ ഡി. ജി പി യും സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസ്, നവ കേരളം മിഷന്‍ കോ-ര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, പ്രതിരോധ വക്താവ് ധന്യ സനല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചതോടുകൂടിയാണ് ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അശ്വാസം പകരുന്ന വിവിധ പദ്ധതികളാണു സ്വസ്തി ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *