Wed. Jan 16th, 2019

‘സമൂഹമല്ല, നമ്മളാണ് മാറേണ്ടത്’, മജീഷ്യൻ ഗോപിനാഥ് മുതുകാട്

നമ്മളോരുത്തരും സ്വയം മാറിയാൽ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാവുകയുള്ളുവെന്നു പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്.

സ്വസ്തി ഫൗണ്ടേഷനും, സായി എൽഎൻസിപിഇ’യും, തിരുവല്ലം ക്രൈസ്റ്റ് നഗർ സിബിഎസ്ഇ സ്‌കൂളും ചേർന്ന് യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ, നിപ്പോൺ ഷിറ്റോ റ്യു കരാട്ടെ സ്‌കൂൾ, അഖിലേന്ത്യാ കളരിപ്പയറ്റ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ നടപ്പാക്കിയ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സ്വയം സുരക്ഷയുടെ ഭാഗമായുള്ള സ്നേഹജ്വാല പദ്ധതിയുടെ ഉത്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സായി എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ അധ്യക്ഷത വഹിച്ചു .

സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി മുൻ ഐ.ജി: എസ്.ഗോപിനാഥ്, ഉപാധ്യക്ഷയും പ്രശസ്ത നർത്തകിയുമായ താരാ കല്യാൺ, ക്രൈസ്റ്റ് നഗർ സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ മാത്യുസ് ചക്കാലയ്ക്കൽ, ഫാദർ സിറിയക് കൊച്ചുപുര, ഫാദർ ചാക്കോ പുതുക്കുളം, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ്, പൂന്തുറ സോമൻ, സാജൻ വേളൂർ, ഷിബി സുദേവൻ, മീര.എസ്.കുമാർ, അലക്സ് ഫെർണാണ്ടസ്, എ.രാജശേഖർ, എം.ശിവകാമി എന്നിവർ പങ്കെടുത്തു.

ചടങ്ങിനു ശേഷം കരാട്ടെ കളരി പഠനത്തിനു തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *