Thu. Apr 25th, 2019

കൃത്യമായ രോഗനിര്‍ണ്ണയവും വ്യായാമവും കാന്‍സര്‍ രോഗത്തെ നിവാരണം ചെയ്യാന്‍ സാധിക്കും -കടകംപള്ളി സുരേന്ദ്രന്‍

കൃത്യമായ രോഗനിര്‍ണ്ണയവും വ്യായാമവും കാന്‍സര്‍ രോഗത്തെ നിവാരണം ചെയ്യാന്‍ സാധിക്കും എന്ന് ടൂറിസം ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലയാള മനോരമ വായനക്കാര്‍ക്കായി സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജ്യോതീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂട്ടിന്റെ സഹകരണത്തോടെ കവടിയാര്‍ സ്‌ക്വയറില്‍ നിന്നും തുടങ്ങി കനകക്കുന്ന് അവസാനിച്ച പിങ്ക് വോക്കത്തോണ്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് വിരലിലെണ്ണാവുന്ന ക്യാന്‍സര്‍ രോഗികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരങ്ങളാണ് ക്യാന്‍സര്‍ ചികിത്സ തേടുന്ന് വെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വര്‍ദ്ധിച്ച കാന്‍സര്‍ രോഗം തടയുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമുള്ള മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടത്തി വരുന്ന ‘സ്‌നേഹതാളം’ സമൂഹത്തിന് ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

അയ്യായിരത്തോളം പേര്‍ പങ്കെടുത്ത വോക്കത്തോണില്‍ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ്, സായി എല്‍.എന്‍.സി.പി.ഇ, ശാന്തിഗിരി ആശ്രമം, ഗോകുലം മെഡിക്കല്‍ കോളേജ്, എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍, കേരള പോലീസ് സര്‍വ്വീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍ (തിരുവനന്തപുരം ജില്ല), കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, എന്‍.എസ്.എസ്. കേരള യൂണിവേര്‍സിറ്റി, യുണൈറ്റഡ് ഷിറ്റോ റ്യൂ കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, എസ്.വൈ.എസ് സ്വാന്തനം, എം.ഇ.എസ്, സൈക്കിളിംഗ് അസ്സോസിയേഷന്‍, റോളര്‍ സ്‌കേറ്റിംഗ് അക്കാഡമി, എസ്.എം.ആര്‍.വി. സ്‌കൂള്‍, റെഗ്ബി അസ്സോസിയേഷന്‍, പി.എം.എസ് ഡന്റല്‍ കോളേജ്, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍, ലയണ്‍സ് ക്‌ളബ്ബ് (തിരുവനന്തപുരം എലൈറ്റ് ക്‌ളബ്ബ്), ട്രിവാന്‍ട്രം ഹെല്‍ത്ത് ക്‌ളബ്ബ് ഓര്‍ഗനൈസേര്‍സ്‌ ജനമൈത്രി ഓട്ടോറിക്ഷ കൂട്ടായ്മ ട്രസ്റ്റ് എന്നിവരടങ്ങുന്ന സംഘടനകളാണ് പങ്കെടുത്തത്.

ഡി.ജി.പി ലോകനാഥ് ബെഹറ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത വോക്കത്തോണില്‍ റിട്ട. ഐ.ജി യും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ് ഗോപിനാഥ്, നവ കേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പള്‍ ഡോ.ജി.കിഷോര്‍, ശശിധരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പാളയം ജുമാ മസ്ജിദ് ഇമാം വി. പി. ഷുഹൈബ് മൗലവി, ജ്യോതീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എം.ഡി. ജ്യോതിസ് ചന്ദ്രന്‍, മനോരമ സര്‍ക്കുലേഷന്‍ ഡപ്പ്യൂട്ടി ജനറല്‍ മനേജര്‍ സി.എ. തോമസ്, മെഡി. കോളേജ് പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു, ആര്‍.സി.സി. അഡി. ഡയറക്ടര്‍ ഡോ. രാംദാസ്, അഡീ. പ്രൊഫ. ഡോ. കെ. ചന്ദ്രമോഹന്‍, റിട്ട. പ്രൊഫ. ഡോ. ബാബു മാത്യു, ഡോ.ദേവിന്‍ പ്രഭാകര്‍, പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ആര്‍. അനില്‍കുമാര്‍, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മനു റ്റി ജി നായര്‍, ഡോ.ഉഷ എസ് നായര്‍, ഡോ. ജി വി ഹരി, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ഐ.എം.എ. തിരു. ജില്ലാ പ്രസിഡന്റ് ഡോ. അനുപ, ഡോ.ഇക്ബാല്‍ അഹമ്മദ്, ഡോ.ജയകൃഷ്ണന്‍, ഡോ.മാത്തന്‍ ജോര്‍ജ്, ഡോ.എം.എസ് ജയശേഖര്‍, ഡോ. ഫിറോസ് അഹമ്മദ് ഖാന്‍, ഡോ. മായ ദേവി കുറുപ്പ്, ഡോ.കവിത ദേവിന്‍, വി കാര്‍ത്തിയായനി, ഡിംമ്പിള്‍ മോഹന്‍, പഡ്മജ രാധാകൃഷണന്‍, ഡോ. സോണിയ ഫിറോസ്, ഡോ. യാമനി തങ്കച്ചി, ഡോ.അനുജ വര്‍ഗ്ഗീസ്, ഡോ. ബിന്ദു നായര്‍, ഷീബ ജോര്‍ജ്, മീര ഭാസ്‌കര്‍, പ്രിയ ജയശേഖര്‍, ഡോ.ആര്‍ സി .ശ്രീകുമാര്‍, ദേവി മോഹന്‍, നുജുമുദ്ദീന്‍, എബി ജോര്‍ജ്, വിധുപ്രതാപ്, ദീപ്തി വിധു, ലക്ഷ്മി ജയന്‍, രൂപേഷ് കുമാര്‍, എസ്.എം.ആര്‍.വി സ്‌കൂള്‍ സെക്രട്ടറിയും പ്രിന്‍സിപ്പളുമായ ജനാര്‍ദന അയ്യര്‍, എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അന്‍വര്‍, ഡോ. ആരിഫ സൈനുദ്ദീന്‍, കോഷി തോമസ്, എന്‍. വി. അജിത്, രവി കൃഷ്ണന്‍, പാര്‍വ്വതി, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആര്‍ എസ് ശ്രീജിത്ത്, മോഹന്‍ പിള്ള, ആദര്‍ഷ് പ്രതാപ്, വിനേശ്, സിബി എം.എസ്, ഉദയകുമാര്‍, എന്നിവര്‍ പങ്കെടുത്തു.
വേക്കേത്തോണിന്റെ അവസാനം കനകക്കുന്നില്‍ വച്ച് ഡോ. താരകല്ല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെയും നേതൃത്വതില്‍ ക്‌ളാസ്സിക്കള്‍ ഫ്‌ളാഷ് മോബ് അരങ്ങേറി. യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടേ അസ്സോസിയേഷന്‍ മാസ്റ്റര്‍ ഹാന്‍ഷി വി വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള കരാട്ടേ ഡെമോണ്‍സ്‌ട്രേഷനും തുടര്‍ന്ന് സൂമ്പ് പരിശീലകനായ ചാല്‍സ് ജി ജെ യുടെ നേതൃത്വത്തിലുള്ള സൂമ്പ ഫിറ്റ്‌നസ് പ്രോഗ്രാമും നടന്നു.

 

കഴക്കൂട്ടം ജ്യോതീസ് സ്‌കൂളിന്റെയും തിരുവല്ലം ക്രൈസ് നഗര്‍ സ്‌കൂളിന്റെയും ബാന്റുകള്‍ വോക്കത്തോണിന് മാറ്റു കൂട്ടി.

ട്രിവാന്‍ട്രം ഹെല്‍ത്ത് ക്‌ളബ്ബ് ഓര്‍ഗനൈസേര്‍സ്‌ റാലിയില്‍ നിന്ന്‌
യുണൈറ്റഡ് ഷിറ്റോറ്യു കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ റാലിയില്‍ നിന്ന്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!