‘സ്നേഹതാളം അനന്തപുരിയുടെ ഹൃദയതാളം’, ഡോ.അനില്‍ പീതാംബരൻ

ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സ്നേഹത്താലത്തിലൂടെ മലയാള മനോരമയ്ക്കും, സ്വസ്തി ഫൗണ്ടേഷനും കഴിയുന്നുവെന്നത് നേട്ടമാണെന്ന് സ്വസ്തി സൗഖ്യയുടെ വൈസ് ചെയർമാനും, മെഡിക്കൽ കോളേജിൽ ന്യൂറോ സർജൻ വിഭാഗം തലവനുമായ ഡോ.അനിൽ പീതാംബരൻ പറഞ്ഞു.
മലയാള മനോരമയുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും, സ്നേഹതാളം സൗജന്യ പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും പ്രയത്നങ്ങൾ കൊണ്ട് ക്യാന്‍സറിനെതിരെ പടപൊരുതാൻ സമൂഹം സജ്ജരായിക്കഴിഞ്ഞു. സ്നേഹതാളം പദ്ധതി അനന്തപുരി നിവാസികളുടെ ഹൃദയതാളമായിക്കഴിഞ്ഞു, എന്നും അദ്ദേഹം പറഞ്ഞു.
ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ക്യാൻസർ വിമുക്ത സമൂഹമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് സ്വസ്തി സൗഖ്യയുടെ എക്സിക്യൂട്ടീവ് അംഗവും, ആർ.സി.സി റിട്ടയേർഡ് പ്രൊഫസറുമായ ഡോ.ബാബു മാത്യു പറഞ്ഞു.
പള്ളിപ്പുറം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.ജിജി അനിൽ, ഡോ.മീരാ വാഗ്, ഡോ.കവിത ദേവിൻ, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി വി.കാർത്തിയായനി, ഡോ.രഞ്ജന രവീന്ദ്രൻ, ഡോ.ബ്രഹ്മൻ അനിൽ, ഡോ.ഗൗരി അനിൽ പീതാംബരൻ, ഡോ.വിഘ്നേശ്, ഡോ.സ്നേഹ, ഡോ.ആയിഷ മെഹ്നസ്, കണിയാപുരം വാർഡ് മെമ്പർ പ്രദീപ്.വി.കൃഷ്ണൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ നജീബ് തങ്ങൾ, സെക്രട്ടറി ഗംഗ ശ്രീകാന്ത്, ജോയിന്റ് സെക്രട്ടറി ടി.ആർ.ശരത് ചന്ദ്രൻ, ട്രെഷറർ ശ്രീകുമാരി, ഭരണസമിതിയംഗങ്ങളായ സലാഹുദീൻ, ആർ.ജയകുമാർ, അശോകൻ, മുകുന്ദൻ, പ്രവീൺ കുമാർ, അനൂപ് കുമാർ, ജയലക്ഷ്മി, ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.