Thu. Dec 13th, 2018

“ആരോഗ്യമുള്ളൊരു മനസ്സിനു മാത്രമേ നല്ലൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകൂ”, ഡോ. ബാബു മാത്യു

ആരോഗ്യമുള്ളൊരു മനസ്സിനുടമയായ വ്യക്തിയ്ക്കു മാത്രമേ നല്ലൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകൂ എന്ന് ആർ.സി.സി’യിലെ റിട്ട:പ്രൊഫസറും, സ്വസ്തി സൗഖ്യയുടെ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ബാബു മാത്യു പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി മലയാള മനോരമ’യുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പള്ളിച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹതാളം സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ വരുന്നത് പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായും സ്ത്രീകൾക്കാണുള്ളതെന്നും, പണ്ട് കണ്ടു വന്നിരുന്ന ഗർഭാശയ ക്യാൻസർ ഇപ്പോൾ പൂർണ്ണമായും ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഒപ്പം പദ്ധതി കൊണ്ട് പ്രസ്തുത മേഖലയിലെ മുഴുവൻ സ്ത്രീകൾക്കും ആരോഗ്യ പരമായ നേട്ടങ്ങളുണ്ടാകുമെന്നും ഡോ. ബാബു മാത്യു പറഞ്ഞു.

പള്ളിച്ചൽ വാർഡ് മെമ്പർ ബി.വിക്രമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. ആയിഷ ബിഗം, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, ഡോ.ഏവീസ് ഫിലിപ്പ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അംബികാദേവി, ഹെൽത്ത് ഇൻസ്‌പെക്‌ടർ എസ്.ഐ.ഷാജിലാൽ, ഡോ.രഞ്ജന രവീന്ദ്രൻ, ഡോ.ശ്രീതു ശ്യാം, ഡോ.സ്നേഹ.എസ്.വസന്തൻ, ഡോ.ഭാവന സയറെ, ഡോ.ബിന്ദ്യ.എസ്.കുമാർ, ഉദയൻ, ജോയി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *