സാന്ത്വനമാകാൻ ‘സ്നേഹതാളം’

മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സ്നേഹതാളം സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ്, ഫാമിലി പ്ളാനിംഗ് അസ്സോസിയേഷന് ഓഫ് ഇന്‍ഡ്യ, വുമൺ എംപവര്‍മെന്റ് ആന്റ് ഹൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ വട്ടിയൂര്‍ക്കാവ് പോബ്സിൽ നടന്നു. ആര്.സി.സി. റിട്ടയേർഡ് പ്രൊഫസറും, സ്വസ്തി സൗഖ്യ യുടെ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ബാബു മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോ.ശാന്തു സദാശിവം, ഡോ.ശാലി എസ് നായര്‍, ഡോ. നിഷ സാം, ഫാമിലി പ്ളാനിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയിലെ ഡോ.ശോഭ, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
വട്ടിയൂർക്കാവ് പോബ്സ് മാനേജര്‍ ബിജു ബാബു, പ്രോജക്റ്റ് മാനേജര്‍ ചന്ദ്രമോഹന്, വുമൺ എംപവര്‍മെന്റ് ആന്റ് ഹൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ മാനേജര്‍ എം. മുകേഷ് എന്നിവർ ക്യാമ്പില്‍ പങ്കെടുത്തു.