Fri. Mar 22nd, 2019

സമൂഹത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണം -ജേക്കബ് പുന്നൂസ്

09.03.2019
തിരുവനന്തപുരം

സമൂഹത്തില്‍ എല്ലാ തലങ്ങളിലും സ്ത്രീ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ഡി ജി പി യുമായ ജേക്കബ് പുന്നൂസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആന്തര്‍ദേശീയ വനിത ദിനത്തില്‍ സ്‌നേഹതാളം സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന അതി മാരകമായ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ നേരത്തെയുള്ള കണ്ടെത്തലുകളും കൂടുതല്‍ ഉപയോഗപ്രദമാണെ് ജേക്കബ് പുന്നൂസ് പറഞ്ഞു.

ലോക വനിത ദിനത്തില്‍ മെട്രോ മനോരമയുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌നേഹതാളം സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ധേഹം. കരമന മഹിന്ദ്ര ടി വി എസിന്റെ സഹായത്തോടെ അവിടത്തെ വനിത തൊഴിലാളികള്‍ക്കായാണ് സ്‌നേഹതാളം ക്യാമ്പ് സംഘടിപ്പിച്ചത്. അന്തര്‍ദേശീയ വനിത ദിനത്തില്‍ ഈ ക്യാമ്പ് സംഘടിപ്പിച്ചതിന്റെ ലക്ഷ്യവും സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും അദ്ധേഹം പറഞ്ഞു.

മഹീന്ദ്രയുടെ റീജിയണല്‍ മാനേജറും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ കോഷി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ബാബു മാത്യു, ഡോ. കലാവതി, കരമന ഷോറൂം അസി. ജനറല്‍ മാനേജര്‍ എച്ച്്് ശങ്കര്‍, എച്ച് ആര്‍ മാനേജര്‍മാരായ വിധു വി കെ, രാജേഷ് ബാബു, അരു കുമാര്‍ എന്നിവരും, വി എസ് മനോജ്, ഷാജി, സജിത്, സിന്ധു, കെ ഗോപകുമാര്‍, ഡോ. അര്‍ച്ചന മേനോന്‍ ആര്‍, ഡോ. അഞ്ജന മേനോന്‍ ആര്‍, ഡോ. മനോജ് ചന്ദ്രന്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *